Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാറിലെത്തി പടക്കമെറിഞ്ഞ മൂന്നുപേർ പിടിയിൽ

text_fields
bookmark_border
കാറിലെത്തി പടക്കമെറിഞ്ഞ മൂന്നുപേർ പിടിയിൽ
cancel
camera_alt

പ്രതികൾ

വിഴിഞ്ഞം: വിഴിഞ്ഞം ഉച്ചക്കടയിൽ കാറിലെത്തി നടുറോഡിൽ പടക്കമെറിഞ്ഞ് പരിഭ്രാന്തി പരത്തിയ സംഘത്തിലെ മൂന്നുപേർ പിടിയിലായി. ഉച്ചക്കട പയറ്റുവിള സ്വദേശികളായ റെജി (43), ബിജു (44), സജീവ് (44) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് കസ്​റ്റഡിയിലെടുത്തത്. വ്യാഴാഴ്ച വൈകീട്ട് 5.30ഓടെ പയറ്റുവിള ജങ്ഷൻ, ഉച്ചക്കട ജങ്ഷൻ എന്നിവിടങ്ങളിലാണ് കാറിലെത്തിയ സംഘം പടക്കമെറിഞ്ഞ് ഭീതി പരത്തി ഭീകരാന്തരീക്ഷം സൃഷ്​ടിച്ചശേഷം കടന്നുകളഞ്ഞത്.

കറുത്ത നിറത്തിലുള്ള സ്‌കോർപിയോ കാറി​െൻറ ചിത്രം സംഭവംസ്ഥലത്തുണ്ടായിരുന്നവരിൽ ഒരാൾ പകർത്തി പൊലീസിന് നൽകിയിരുന്നു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും പടക്കം പൊട്ടിച്ചവരെ തിരിച്ചറിഞ്ഞതോടെ വിഴിഞ്ഞം ഇൻസ്‌പെക്ടർ പ്രജീഷ് ശശി, എസ്.ഐ സമ്പത്ത് എന്നിവരുടെ നേതൃത്വത്തിൽ വിഴിഞ്ഞം പൊലീസ് നടത്തിയ തെരച്ചിലിലാണ് സംഭവത്തിൽ ഉൾപ്പെട്ട മൂന്നുപേരെ പിടികൂടിയത്.

കാറും പൊലീസ് കസ്​റ്റഡിയിലെടുത്തു. ഇവരുടെ സംഘത്തിലെ ഒരാളെക്കൂടി പിടികിട്ടാനുണ്ടെന്നും വിഴിഞ്ഞം പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - crackers thrown from car; three arrested
Next Story