Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാട്സാപ്പ് വഴി പണം ആവശ്യപ്പെട്ടു; സൈബര്‍ തട്ടിപ്പിന് ഇരയായി സീരിയൽ താരം

text_fields
bookmark_border
പത്മശ്രീ രഞ്ജനയുടെ വാട്‌സ്ആപ്പില്‍ നിന്നാണ് പണം ആവശ്യപ്പെട്ട് സന്ദേശം
Anjitha
cancel
camera_alt

അഞ്ജിത

തിരുവനന്തപുരം: വാട്സാപ്പ് വഴിയുള്ള പണം തട്ടിപ്പിന് ഇരയായി സീരിയൽ താരവും നര്‍ത്തകിയുമായ അഞ്ജിത. പത്മശ്രീ രഞ്ജന ഗോറിന്റെ വാട്സാപ്പ് ഹാക്ക് ചെയ്താണ് തട്ടിപ്പിന് ഇരയാക്കിയത്. പതിനായിരം രൂപയാണ് നടിയില്‍ നിന്നും തട്ടിയെടുത്തത്.

19 ന് ഉച്ചയോടെയാണ് രഞ്ജനയുടെ വാട്സാപ്പില്‍നിന്ന് സന്ദേശം വരുന്നതെന്ന് നടി പറഞ്ഞു. "ചോദിക്കുന്നതില്‍ നാണക്കേടുണ്ട്, എന്റെ അക്കൗണ്ടിന് ചെറിയ പ്രശ്നമുണ്ട്, കുറച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്ത് സഹായിക്കാമോ" എന്നായിരുന്നു സന്ദേശം. സന്ദേശം കണ്ട് രഞ്ജനയെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല.

ഇത്രയും വലിയൊരാൾ തന്നോട് കടം ചോദിക്കുന്നതിന്റെ വിഷമം കൊണ്ടായിരിക്കും ഫോൺ എടുക്കാതെന്നാണ് അഞ്ജിത കരുതിയത്. രഞ്ജന പറഞ്ഞ അക്കൗണ്ടിലേക്ക് 10,000 രൂപ അയച്ചു കൊടുക്കുകയും അടുത്ത ദിവസം തിരിച്ചു നൽകാമെന്ന് പറഞ്ഞതായും അഞ്ജിത പറഞ്ഞു. ഇതിനൊപ്പംതന്നെ ഫോണിലേക്ക് ഒ.ടി.പി. അയച്ച് വാട്സാപ്പ് ഹാക്ക് ചെയ്യാനും തട്ടിപ്പുകാര്‍ ശ്രമിച്ചിരുന്നെന്നും രഞ്ജിത പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cyber Fraud
Next Story