ബംഗാൾ സ്വദേശി മരിച്ച സംഭവം: കൂടെ താമസിക്കുന്നയാൾ അറസ്റ്റിൽ
text_fieldsകരിപ്പൂർ: അയനിക്കാട് ഭാഗത്ത് അതിഥി തൊഴിലാളികൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് ബംഗാൾ സ്വദേശി മരിച്ച സംഭവത്തിൽ കൂടെ താമസിക്കുന്ന ബംഗാൾ സ്വദേശി അറസ്റ്റിൽ.
ബംഗാൾ ബർധമാൻ സ്വദേശി മൊഹിദുൽ ഷെയ്ഖ് ആണ് (32) അറസ്റ്റിലായത്.
വെള്ളിയാഴ്ച രാത്രി ബംഗാൾ സ്വദേശിയായ കാദർ അലി ഷെയ്ഖ് കൊല്ലപ്പെട്ടിരുന്നു. വിമാനത്താവളത്തിലെ സാറ്റലൈറ്റ് സ്റ്റേഷൻ നിർമാണ ജോലിയുമായി ബന്ധപ്പെട്ട് എത്തിയതാണ് ഇരുവരും. താമസ സ്ഥലത്തിനു തൊട്ടടുത്താണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. കല്ലുകൊണ്ട് തലയിൽ അടിയേറ്റതാണ് ഗുരുതര പരിക്കേൽക്കാൻ കാരണമെന്നാണു പ്രാഥമിക നിഗമനം. ഫോറൻസിക്, സയന്റിഫിക് വിദഗ്ധർ വെള്ളിയാഴ്ച രാത്രിതന്നെ സ്ഥലത്തെത്തി.

