Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിടപ്പുരോഗിയായ അമ്മയുടെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ

text_fields
bookmark_border
മദ്യലഹരിയിലായിരുന്ന പ്രതി അമ്മയെ കട്ടിലിൽ തലയിടിപ്പിച്ച് മാരക പരിക്കേൽപ്പിക്കുകയായിരുന്നു
കിടപ്പുരോഗിയായ അമ്മയുടെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ
cancel

തൊടുപുഴ: കിടപ്പുരോഗിയായ മാതാവിന്‍റെ മരണം മകൻ നടത്തിയ കൊലപാതകമെന്ന് പൊലീസ്. ഇടുക്കി മണിയാറൻകുടി സ്വദേശിനി പറമ്പപ്പുള്ളിൽ വീട്ടിൽ തങ്കമ്മയുടെ മരണമാണ് മകന്‍റെ മർദനത്തെ തുടർന്നാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ മകൻ സജീവിനെ അറസ്റ്റ് ചെയ്തു.

ജൂലൈ 30നാണ് സജീവ് തങ്കമ്മയെ മർദിച്ചത്. മദ്യലഹരിയിലായിരുന്നു ഇയാൾ. ഭക്ഷണം നൽകിയത് തങ്കമ്മ കഴിക്കാതിരുന്നതിനെ തുടർന്ന് സജീവ് ചില്ലു ഗ്ലാസുകൊണ്ട് മുഖത്തിടിച്ചു. പിന്നീട് കട്ടിലിൽ തലയിടിപ്പിച്ച് മാരക പരിക്കേൽപ്പിച്ചു. ചികിത്സയിലിരിക്കെ ഈ മാസം ഏഴിനാണ് തങ്കമ്മ മരിച്ചത്.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് പ്രതി സജീവ് മർദനത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Full Archives
News Summary - Death of bedridden mother murder son was arrested
Next Story