ഓട്ടോറിക്ഷയും വിറകുപുരയും കത്തിച്ച കേസില്‍ പ്രതി പിടിയില്‍
text_fieldsഅഖിൽനാഥ്
ചവറ: ഓട്ടോറിക്ഷയും വിറകുപുരയും കത്തിച്ച കേസില്‍ പ്രതി പിടിയില്‍. ചവറ മേനാമ്പള്ളി കിനാരിവിളയില്‍ അഖില്‍നാഥ് (വിഷ്ണു, 27) ആണ് ചവറ പൊലീസിന്റെ പിടിയിലായത്. വിഷ്ണുവിന്റെ അയല്‍വാസിയായ അംബുജാക്ഷന്റെ ഓട്ടോയും വിറക് പുരയുമാണ്കത്തിച്ചത്. അംബുജാക്ഷന്റെ മകനെ വിഷ്ണു നിരന്തരം ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതു നല്‍കാത്തതിലുള്ള വിരോധമാണ് ഓട്ടോറിക്ഷ കത്തിച്ചതിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ചവറ ഇന്‍സ്പെക്ടര്‍ എ. നിസാമുദ്ദീന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സുകേഷ്, പ്രദീപ് കുമാര്‍, എസ്.സി.പി.ഒ തമ്പി, തുടങ്ങിയവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

