സാമ്പത്തിക തട്ടിപ്പ്: പ്രതിയായ സ്ത്രീ രണ്ടുവർഷത്തിനുശേഷം അറസ്റ്റിൽ
text_fieldsലീന ഭവാനി
ആലപ്പുഴ: സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതിയായ സ്ത്രീ രണ്ടുവർഷത്തിനുശേഷം അറസ്റ്റിൽ. മാവേലിക്കര തെക്കേക്കര പഞ്ചായത്ത് കുറത്തികാട് മറ്റത്തേത്ത് വീട്ടിൽ ലീന ഭവാനിയാണ് (43) അറസ്റ്റിലായത്. അരൂർ സ്റ്റേഷനിലെ വിസതട്ടിപ്പുകേസുമായി ബന്ധപ്പെട്ടാണ് പിടിയിലായത്.
കേരളത്തിലെ നിരവധി സ്റ്റേഷനുകളിൽ വിസ തട്ടിപ്പ് കേസുകളിൽ പ്രതിയായി രണ്ടുവർഷത്തോളമാണ് ഒളിവിൽ കഴിഞ്ഞത്. ചേർത്തല ഡിവൈ.എസ്.പി ടി.ബി. വിജയന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് അംഗങ്ങളും അരൂർ സ്റ്റേഷനിലെ എസ്.ഐ ബി. സെനി, വനിത സിവിൽ പൊലീസ് ഓഫിസർ ടി.സി. ഉഷ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

