ഓട്ടോ ഡ്രൈവറെ ആക്രമിച്ച പ്രതികള്‍ പിടിയിൽ
text_fieldsആനന്ദ്, ശരണ്‍
തിരുവനന്തപുരം: പട്ടാപ്പകൽ ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസിലെ പ്രതികള്‍ പിടിയിൽ. പുത്തന്‍പാലം വയല്‍ നികത്തിയ വീട്ടില്‍ പാണ്ടി എന്ന ആനന്ദ് (32), പുത്തന്‍പാലം വയല്‍ നികത്തിയ വീട്ടില്‍ ജിത്തു എന്ന ശരണ്‍ (36) എന്നിവരെയാണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം പുത്തന്പാലത്തുവെച്ച് ഓട്ടോയില്‍ വന്ന വിളവൂര്‍ക്കല്‍ സ്വദേശി ശ്യാമിനെ ആക്രമിച്ച കേസിലാണ് ഇരുവരും പിടിയിലായത്.
ശ്യാമിനോടുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. സംഭവം നടന്ന സമയം പുത്തന്‍പാലം പിക്കറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് സ്റ്റേഷനില്‍ അറിയിച്ചതിനെതുടര്‍ന്ന് കൂടുതല്‍ പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശംഖുംമുഖം എ.സി.പി ഡി.കെ. പൃഥിരാജിനെ നിര്‍ദേശപ്രകാരം പേട്ട എസ്.എച്ച്.ഒ റിയാസ് രാജ, എസ്.ഐ രതീഷ്, എ.എസ്.ഐ വിനോദ്, സി.പി.ഒമാരായ രാജാറാം, ഷമി, വിനോദ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

