കടയില്‍ കയറി കത്തി കാണിച്ച് പണം കവര്‍ന്ന കേസില്‍ രണ്ടുപേർ അറസ്റ്റില്‍
text_fieldsബാലു, അനൂപ്
അമ്പലത്തറ: ഉറൂസ് സമയത്ത് ബീമാപള്ളി കോമ്പൗണ്ടിനുള്ളിൽ പ്രവര്‍ത്തിക്കുന്ന കടയില്‍ കയറി കത്തി കാണിച്ച് പണം കവര്‍ന്ന കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വലിയതുറ ബാലനഗര്‍ സ്വദേശികളും നിരവധി കേസില്‍ പ്രതികളുമായ അനൂപ് ആന്റണി (28), ബാലു (30) എന്നിവരെയാണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കട അടയ്ക്കുന്ന സമയത്ത് പ്രതികള്‍ ഉടമയെ ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നു. അനൂപ് ആന്റണിയുടെ പേരില്‍ മോഷണത്തിനും അടിപിടിക്കുമായി വിവിധ സ്റ്റേഷനുകളില്‍ 20 ഓളം കേസുകള്‍ നിലവിലുണ്ട്. വലിയതുറ, മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനുകളിലായി ബാലുവിനെതിരെയും കേസ് നിലവിലുണ്ട്.
ശംഖുംമുഖം എ.സി.പി ഡി.കെ. പൃഥ്വിരാജിന്റെ നിര്‍ദേശപ്രകാരം പൂന്തുറ എസ്.എച്ച്.ഒ ബി.എസ്. സജികുമാര്‍, എസ്.ഐമാരായ എസ്. വിമല്‍, രാഹുല്‍, നോബര്‍ട്ട്, സി.പി.ഒ. ശ്യാംഭാനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

