Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തല മസ്സാജ് ചെയ്ത് കൊടുക്കാൻ വൈകി; ഭാര്യയെ ഇഷ്ടികകൊണ്ട് തലക്കടിച്ച് കൊന്ന് ഭർത്താവ്

text_fields
bookmark_border
Crime
cancel
camera_alt

പ്രതീകാത്മക ചിത്രം

നോയിഡ: നോയിഡയിലെ ചിജാർസി ഗ്രാമത്തിൽ ഭർത്താവ് 34കാരിയെ തലയ്ക്കടിച്ച് കൊന്നു. തല മസ്സാജ് ചെയ്ത് കൊടുക്കാൻ വൈകി എന്നാരോപിച്ചാണ് യുവതിയുടെ തലയ്ക്കടിച്ചത്. ദമ്പതികൾ പതിവായി വഴക്കിടാറുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രിയുണ്ടായ വഴക്കിനെ തുടർന്ന് ഭർത്താവ് യുവതിയെ ഇഷ്ടികകൊണ്ട് ക്രൂരമായി അടിക്കുകയായിരുന്നു.

ഫൈസാബാദ് സ്വദേശി പ്രതിമ ഗിരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ദിവസങ്ങൾ മുമ്പാണ് ഹരേന്ദ്ര ഗിരിയും കുടുംബവും നോയിഡയിലേക്ക് താമസം മാറിയത്. തയ്യൽ തൊഴിലാളിയാണ് ഹരേന്ദ്ര ഗിരി. തിങ്കളാഴ്ച രാത്രിയോടെ മദ്യ ലഹരിയിൽ വീട്ടിലെത്തിയ ഹരേന്ദ്ര ഗിരി ഭാര്യയോട് തല മസ്സാജ് ചെയ്ത് തരാൻ ആവശ്യപ്പെടുകയായിരുന്നു. ഭക്ഷണം പാകം ചെയ്യുകയായിരുന്ന പ്രതിമ കാത്തിരിക്കാൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ ഹരേന്ദ്ര ഗിരി വീട്ടിൽ സൂക്ഷിച്ചിരുന്ന ഇഷ്ടിക കൊണ്ടുവന്ന് പ്രതിമയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി പ്രതിമയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

അതേസമയം സംഭവത്തിൽ പൊലീസ് ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല. യുവതിയുടെ കുടുംബം പരാതി നൽകിയാൽ മാത്രമേ കേസ് എടുക്കാനാകൂവെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Delayed head massage; Husband killed his wife by hitting her on the head with a brick
Next Story