മയക്കുഗുളിക കൈവശം വെച്ച കേസ്: യുവാവിന് ഏഴ് വര്‍ഷം കഠിന തടവ്
text_fieldsതൃശൂർ: വിൽപനക്കായി മയക്കുഗുളിക കൈവശം വെച്ച കേസില്‍ 21കാരന് ഏഴ് വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും. പാണഞ്ചേരി വട്ടേക്കല്ല് വൈപ്പിന്‍കാട്ടില്‍ ഹുമയൂണിനെയാണ് (21) തൃശൂർ ഒന്നാം അഡീഷനല്‍ ജില്ല ജഡ്ജി പി.എന്‍. വിനോദ് എൻ.ഡി.പി.എസ് ആക്ട് പ്രകാരം ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവ് അനുഭവിക്കണം.
2019 ഫെബ്രുവരി ഏഴിന് പുലർച്ച മൂന്നരയോടെ മണ്ണുത്തി സബ് ഇന്‍സ്പെക്ടര്‍ പി.എം. രതീഷിെൻറ നേതൃത്വത്തില്‍ പട്രോളിങ്ങിനിടെയാണ് മണ്ണുത്തി ബൈപാസിലെ മേല്‍പാലത്തിന് സമീപം നിര്‍ത്തിയിട്ട സ്കൂട്ടറില്‍ സംശയ സാഹചര്യത്തിൽ ഹുമയൂണിനെയും കൂട്ടാളിയെയും കണ്ടത്. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു. ഹൂമയൂണിൽനിന്ന് കത്തിയും 150ഓളം നിരോധിത മയക്കുഗുളികയും കണ്ടെടുത്തിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.ബി. സുനില്‍കുമാര്‍, സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലിജി മധു എന്നിവര്‍ ഹാജരായി.

