Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാറിൽ കടത്തിയ ആറു ലക്ഷത്തിന്റെ ലഹരി ഉൽപന്നങ്ങൾ പിടികൂടി
text_fieldsbookmark_border
Listen to this Article
കൊയിലാണ്ടി: വാഹന പരിശോധനക്കിടെ കാറിൽനിന്ന് ആറു ലക്ഷത്തിന്റെ നിരോധിത ലഹരി ഉൽപന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി കുലശേഖരപുരം കാട്ടുകുറ്റിയിൽ അൻസാറിനെ (40) പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഓടി രക്ഷപ്പെട്ടു. അൻസാറിനെ മൽപിടിത്തത്തിലൂടെയാണ് കീഴടക്കിയത്. പന്ത്രണ്ടായിരത്തോളം പാക്കറ്റ് പുകയില ഉൽപന്നങ്ങളാണ് കാറിലുണ്ടായിരുന്നത്. കടത്താൻ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. സി.ഐ എൻ. സുനിൽകുമാർ, എസ്.ഐ ദിലീഫ് മഠത്തിൽ സി.പി.ഒ ഗംഗേഷ് എന്നിവരടങ്ങിയ സംഘമാണ് അങ്ങാടിയിൽ വാഹന പരിശോധന നടത്തിയത്.
Next Story

