മദ്യലഹരിയിൽ ബസ് ഓടിച്ചു, ലൈസൻസും ഇല്ല; ഡ്രൈവർ അറസ്റ്റിൽ
text_fieldsഅനിൽകുമാർ
കാക്കനാട്: മദ്യലഹരിയിൽ ബസ് ഓടിച്ചതിന് ലൈസൻസ് സസ്പെൻഡ് ചെയ്ത ഡ്രൈവർ അറസ്റ്റിൽ. നേര്യമംഗലം ചെമ്പൻകുഴി കുന്നത്തുവീട്ടിൽ അനിൽ കുമാറിനെയാണ് തൃക്കാക്കര പൊലീസ് എസ്.എച്ച്.ഒ ആർ. ഷാബു അറസ്റ്റ് ചെയ്തത്. കാക്കനാട്-ഫോർട്ട്കൊച്ചി റൂട്ടിൽ സർവിസ് നടത്തുന്ന എം.എം.എസ് എന്ന സ്വകാര്യ ബസിന്റെ ഡ്രൈവർ അനിൽ കുമാറിനെ ശനിയാഴ്ച രാവിലെ കാക്കനാട് എത്തിയപ്പോഴായിരുന്നു അറസ്റ്റ് ചെയ്തത്.
മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് ലൈസൻസ് സസ്പെൻഡ് ചെയ്തയാളാണെന്ന് വ്യക്തമായത്. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. രണ്ടാഴ്ച മുമ്പ് പാലാരിവട്ടം ജങ്ഷനിൽ ബസ് ശരീരത്തിലൂടെ കയറി യുവാവ് മരിച്ച സംഭവത്തിലാണ് ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത്.

