മയക്കുമരുന്നുമായി യുവാവ് എക്സൈസ് പിടിയിൽ
text_fieldsഅജ്മൽ
മുത്തങ്ങ: മാരക മയക്കുമരുന്നുമായി യുവാവ് എക്സൈസ് പിടിയിൽ. വ്യാഴാഴ്ച രാവിലെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബംഗളൂരുവിൽ നിന്നും വന്ന കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരനായ തിരൂർ ചാപ്പപടി പരിയാപുരം അജ്മൽ(26) എന്നയാളെ 14.6 ഗ്രാം മെത്താംഫിറ്റമിനുമായി എക്സൈസ് ഇൻസ്പെക്ടർ ജി.എം. മനോജ്കുമാറും സംഘവും അറസ്റ്റ് ചെയ്തു. കേരളത്തിലെ മയക്കുമരുന്ന് മാഫിയക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്ന പ്രധാന കണ്ണിയാണ് പിടിയിലായ ആളെന്നും ഇദ്ദേഹം ഇതിനുമുമ്പും പലതവണകളായി മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നുമാണ് എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം. പരിശോധനയിൽ പ്രിവന്റിവ് ഓഫിസർമാരായ എം.എ. രഘു, എ.ടി.കെ. രാമചന്ദ്രൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ആർ.സി. ബാബു, എം.സുരേഷ് എന്നിവർ പങ്കെടുത്തു.

