Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വ്യാജ വാറ്റുകേന്ദ്രങ്ങൾ എക്സൈസ് കണ്ടെത്തി; 940 ലിറ്റർ വാഷ് നശിപ്പിച്ചു
text_fieldsbookmark_border
കോഴിക്കോട്: സജീവമായി പ്രവർത്തിച്ചിരുന്ന രഹസ്യ വാറ്റുകേന്ദ്രങ്ങൾ കോഴിക്കോട്ട് എക്സൈസ് കണ്ടെത്തി. തലയാട്, ചമൽ, കേളൻ മൂല, എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിലാണ് രണ്ടു വ്യാജവാറ്റ് കേന്ദ്രങ്ങൾ കണ്ടെത്തിയത്. ഇവിടെ ഒളിപ്പിച്ചിരുന്ന 940 ലിറ്റർ വാഷ് പിടികൂടി.
ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത 940 ലിറ്റർ വാഷും നശിപ്പിച്ചു. കൂടാതെ വാറ്റുപകരണങ്ങൾ, ഗ്യാസ് സിലിണ്ടർ, ഗ്യാസ് അടുപ്പ് എന്നിവയും കണ്ടെടുത്തു.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രിവന്റീവ് ഓഫീസർ സഹദേവന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പി.ഒ. ചന്ദ്രൻ കുഴിച്ചാലിൽ, സി.ഇ.ഒ ആരിഫ് എന്നിവർ പങ്കെടുത്തു.
Next Story

