Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി പിടിയിലായത് 24 ലാപ്ടോപുകളുമായി
text_fieldsbookmark_border
ബംഗളൂരു: കോവിഡിനെ തുടർന്ന് ജോലി നഷ്ടമായ ടെക്കി യുവതി മോഷണക്കേസിൽ പിടിയിൽ. നോയിഡ സ്വദേശിനിയായ ജസി അഗർവാൾ (26) ആണ് 10 ലക്ഷത്തിലധികം രൂപ വിലവരുന്ന 24 ലാപ്ടോപുകളും മറ്റു ആധുനിക ഉപകരണങ്ങളുമായി പിടിയിലായത്.
പേയിങ് ഗെസ്റ്റുകളായി താമസിക്കുന്നവരുടെ മുറികളിൽ നിന്നായിരുന്നു മോഷണം പതിവാക്കിയത്. മോഷ്ടിച്ച ശേഷം നാട്ടിലെ ബ്ലാക്ക് മാർക്കറ്റിൽ വിൽക്കുകയായിരുന്നു ഇവരുടെ രീതി. താമസസ്ഥലത്തുനിന്ന് നിരവധി ലാപ്ടോപുകൾ നഷ്ടമായെന്ന വിദ്യാർഥിനിയുടെ പരാതിയിൽ സി.സി.ടി.വി കാമറകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജസി പിടിയിലായത്.
Next Story

