സ്കൂളിൽ കഞ്ചാവ് കണ്ട സംഭവം: സെക്യൂരിറ്റി ജീവനക്കാരൻ സജിയുടെ കൂട്ടാളി അറസ്റ്റിൽ
text_fieldsയാസീൻ
കോതമംഗലം: ഗ്രീൻവാലി സ്കൂളിൽനിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ സജിയുടെ പ്രധാന കൂട്ടാളി നെല്ലിക്കുഴി സ്വദേശി കോച്ചേരി എന്ന യാസീനെ എക്സൈസ് അറസ്റ്റ് ചെയ്തു. പ്രതി പെരുമ്പാവൂരിൽ ഒളിവിൽ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.പിടികൂടാൻ ശ്രമിക്കുന്നതിനിടെ കടന്നുകളഞ്ഞെങ്കിലും സംഘം പ്രതിയെ ഓടിച്ചിട്ട് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. സ്കൂൾ ജീവനക്കാരൻ പാലാ സ്വദേശി സജി, ഇവരോടൊപ്പം രക്ഷപ്പെട്ട തൃക്കാരിയൂർ സ്വദേശി രാഹുൽ എന്നിവർ ഒളിവിലാണ്. കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ എ. ജോസ് പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

