പിടിച്ചുപറി കേസ്: പ്രതികൾ അറസ്റ്റിൽ
text_fieldsപ്രതികൾ
മംഗളൂരു: ബൈക്കിലെത്തി സ്വർണ മാല പിടിച്ചുപറിച്ച കേസിലെ പ്രതികളെ കുന്താപുരം പൊലീസ് അറസ്റ്റ് ചെയ്തു. ശിവമൊഗ്ഗയിൽനിന്നുള്ള എൽ. സഞ്ജയ് (39), ദാവണഗരെയിൽനിന്നുള്ള വസന്ത് കുമാർ (37) എന്നിവരാണ് അറസ്റ്റിലായത്. പരാതിക്കാരിയായ മീനാക്ഷി മകൾ ജ്യോതിയോടൊപ്പം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽനിന്ന് കുന്താപുരം ശാസ്ത്രി പാർക്കിലേക്ക് നടക്കുമ്പോഴാണ് സംഭവം.
ബി.എസ്.എൻ.എൽ ഓഫിസിന് സമീപം മോട്ടോർ സൈക്കിളിലെത്തിയ രണ്ടുപേർ സ്വർണമാല തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നു. മൂന്നു ലക്ഷം രൂപ വിലമതിക്കുന്ന മാല, സ്കോർപിയോ കാർ, കുറ്റകൃത്യത്തിന് ഉപയോഗിച്ച മോട്ടോർ സൈക്കിൾ എന്നിവയുൾപ്പെടെ 8.2 ലക്ഷം രൂപയുടെ സ്വത്തുക്കൾ കണ്ടെടുത്തു.

