വിവാഹവാഗ്ദാനം നൽകി പീഡനം; കെ.എസ്.ആർ.ടി.സി ഡ്രൈവർ അറസ്റ്റിൽ
text_fieldsറാന്നി: ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ അറസ്റ്റിൽ. റാന്നി പുല്ലൂപ്രം തടത്തിൽ വീട്ടിൽ സാജൻ എന്ന ടി.എ. സുരേഷാണ് (42) വെച്ചൂച്ചിറ പൊലീസിന്റെ പിടിയിലായത്. റാന്നി ഡിപ്പോയിലെ ഡ്രൈവറാണ്. നാലുവർഷമായി യുവതിയുടെ വെച്ചൂച്ചിറയിലെ വീട്ടിൽ ഉൾപ്പെടെ വിവിധയിടങ്ങളിലാണ് പീഡിപ്പിച്ചത്.
തുടർന്ന് വിവാഹം കഴിക്കാതെ, യുവതിയുടെ നഗ്നഫോട്ടോകളും വിഡിയോകളും പ്രചരിപ്പിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായും പറയുന്നു. വെച്ചൂച്ചിറ പൊലീസ് ഇൻസ്പെക്ടർ ബി. രാജഗോപാലിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് പ്രതി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

