മാധ്യമ പ്രവർത്തകർക്ക് മർദനം: അഞ്ചുപേർ അറസ്റ്റിൽ
text_fieldsമാധ്യമ പ്രവർത്തകരെ മർദിച്ച കേസിൽ അറസ്റ്റിലായവർ
പനമരം: വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ റിപ്പോർട്ടർ ടി.വി ചാനൽ സംഘത്തെ മർദിച്ച സംഭവത്തിൽ പനമരം സ്വദേശികളായ അഞ്ചുപേർ അറസ്റ്റിൽ. പനമരം സ്വദേശികളായ വാഴയിൽ വീട്ടിൽ ഫൈസൽ (27), തിരുവാൾ വീട്ടിൽ ടി. റിയാസ് (40), ബാണത്തുംകണ്ടി വി.കെ. സാദിഖ് (49), പുളിയൻതട പി.എം. നൗഷാദ് (37), കെ.ടി ഹൗസിൽ കെ.ടി. നൗഫൽ എന്നിവരെയാണ് പനമരം പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെ ചെറുപുഴ പാലത്തിനു സമീപം തണ്ണീർത്തടം നികത്തുന്നത് റിപ്പോർട്ട് ചെയ്യാൻ പോയ റിപ്പോർട്ടർ ദീപക്, കാമറാമാൻ അബു താഹിർ, ഡ്രൈവർ മുജീബ് എന്നിവർക്കാണ് മർദനമേറ്റത്. ദൃശ്യം പകർത്തുന്നതിനിടെ കാമറ ഓഫാക്കാൻ ആവശ്യപ്പെടുകയും സംഘംചേർന്ന് മർദിക്കുകയുമായിരുന്നു. കാമറയും അനുബന്ധ ഉപകരണങ്ങളുമടക്കം ആക്രമികള്‍ തകര്‍ത്തു. ഇരുവരെയും മർദിക്കുകയും കാമറയിലെ മെമ്മറി കാര്‍ഡ് ബലമായി പിടിച്ചെടുത്ത് കൊണ്ടുപോകുകയും ചെയ്തു. പരിക്കേറ്റവർ പനമരം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.

