Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുള്ളൻപന്നി മാംസം പിടികൂടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
മറയൂർ: മുള്ളൻപന്നിയെ പിടികൂടി മാംസം കറിവെച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കീഴാന്തൂർ സ്വദേശി ശങ്കരൻ (42), പളനിസ്വാമി (62) എന്നിവരെയാണ് പയസ്നഗർ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെത്തുടർന്ന് കീഴാന്തൂരിൽ രണ്ട് വീടുകളിലായി പരിശോധന നടത്തി മുള്ളൻപന്നി മാംസം വേവിക്കുന്നതിനിടെ പിടികൂടിയിരുന്നു. ഒളിവിൽ കഴിഞ്ഞ പ്രതികളെ കാന്തല്ലൂർ റേഞ്ച് ഓഫിസർ ആർ. അധീഷ്, ഫോറസ്റ്റർ വി.ആർ. രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Next Story

