പന്നിവേട്ടക്ക് ശ്രമം; രണ്ടുപേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
അടിമാലി: കുരങ്ങാട്ടി ആദിവാസി േകാളനിേയാട് ചേർന്ന് പന്നികളെ വേട്ടയാടുന്നതിനായി പടക്കംവെക്കുന്നതിനിടെ രണ്ടുപേർ വനപാലകരുടെ പിടിയിലായി. അടിമാലി ചെേമ്പാത്തിങ്കൽ വിേജാ കുമാർ (43), അടിമാലി പതിനാലാംമൈൽ മൺജലിൽ വീട്ടിൽ തോമസ് (34) എന്നിവരാണ് അറസ്റ്റിലായത്.
അഞ്ച് പന്നിപ്പടക്കങ്ങളും ഹെഡ് െലെറ്റുകളും ഇവരിൽനിന്ന് കണ്ടെടുത്തു. കഴിഞ്ഞ ദിവസം മച്ചിപ്ലാവിൽ വീട്ടിൽനിന്ന് ആറുകിലാ പന്നി ഇറച്ചിയും േതാേക്കുകളും പിടികൂടിയിരുന്നു.
ഇതിെൻറ അന്വേഷണം തുടരുന്നതിനിടെയാണ് വീണ്ടും നായാട്ട് സംഘം പിടിയിലായത്. അടിമാലി റേഞ്ച് ഓഫിസർ കെ.വി. രതീഷ്, മച്ചിപ്ലാവ് ഡപ്യൂട്ടി റേഞ്ചർ ബിേനാജ്, എസ്.എഫ്.ഒമാരായ അഭിലാഷ്, അഖിൽ എന്നിവർ പരിശോധനയിൽ പെങ്കടുത്തു.

