കവര്‍ച്ച സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍
text_fieldsപിടിയിലായ പ്രതികള്‍
വെള്ളറട: ആറംഗ പിടിച്ചുപറി സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍. പിടിയിലായ മൂന്നാംപ്രതി അമ്പലം പാലപ്പള്ളി സ്വദേശി ബിജിത് (30), അഞ്ചും ആറും പ്രതികളായ കൊറ്റാമം ആറയൂര്‍ സ്വദേശികളായ അനീഷ് കുമാര്‍ (27), അരുണ്‍ (30) എന്നിവരാണ് അറസ്റ്റിലായത്. പാലിയോട് നാറാണിക്കടുത്തുള്ള ക്ഷേത്രത്തില്‍നിന്ന് 1,43,000 രൂപയുമായി ബൈക്കില്‍ മടങ്ങുകയായിരുന്ന തടി വ്യാപാരി ശ്രീകണ്ഠനെയും ബന്ധു അശോകനെയും പാലിയോടിന് സമീപം പണം കവരുകയായിരുന്നു. ഐ.എസ്.എച്ച്.ഒ വി. പ്രസാദ്, ഷാഡോ പൊലീസുകാരായ അജിത്ത്, പ്രവീണ്‍, ആനന്ദ്, അരുണ്‍, എസ്.സി.പി.ഒ ബിജു, സി.പി.ഒമാരായ അനീഷ്, നസീബ്, പ്രഗുല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. നെയ്യാറ്റിന്‍കര കോടതി പ്രതികളെ റിമാൻഡ് ചെയ്തു.

