Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട അന്തർസംസ്ഥാന തൊഴിലാളികൾക്കായി അന്വേഷണം

text_fields
bookmark_border
interstate worker
cancel
camera_alt

വീ​ടു​ക​ളു​ടെ സ​മീ​പ​ത്ത് പു​ല​ർ​ച്ച സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ ദൃ​ശ്യം സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞ​പ്പോ​ൾ

Listen to this Article

മുണ്ടക്കയം: വീടുകളുടെ സമീപത്ത് പുലർച്ച സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട അന്തർസംസ്ഥാന തൊഴിലാളികൾക്കായി അന്വേഷണം. വരിക്കാനി കവലക്ക് സമീപത്തെ ഷാജി ഷാസ്, ശീപദം മോഹൻദാസ്, പുന്നത്തറ ജോർജ് എന്നിവരുടെ വീടിന് സമീപമാണ് കഴിഞ്ഞദിവസം പുലർച്ച അന്തർ സംസ്ഥാന തൊഴിലാളികളെ കണ്ടത്. ഇതോടെ വീടുകളിലെ സി.സി.ടി.വി കാമറകൾ പരിശോധിച്ചപ്പോൾ നാലംഗ സംഘമാണ് എത്തിയതെന്ന് കണ്ടെത്തി.

ഇതിൽ മൂന്നുപേർ റോഡിൽ നിൽക്കുകയും ഒരാൾ വീടിന്‍റെ പരിസരത്ത് എത്തി നടക്കുകയുമായിരുന്നു. ഇതോടെ വീട്ടുടമകൾ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ കാമറ ദൃശ്യങ്ങളിൽ ഉള്ളവരെ തിരിച്ചറിഞ്ഞു. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Inquiry for interstate worker
Next Story