കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളികൾ പിടിയിൽ
text_fieldsആലുവ: വിൽപനക്ക് അന്തർ സംസ്ഥാനങ്ങളിൽനിന്ന് കടത്തിക്കൊണ്ടുവന്ന ഒന്നര കിലോയിലധികം കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. വ്യത്യസ്ത കേസുകളിലായി പശ്ചിമബംഗാൾ സ്വദേശികളായ ഹബീബുൽ റഹ്മാൻ (25), നൂർത്താജ് ഹൽദാർ (22), അയ്സുൽ ഇസ്ലാം (26) എന്നിവരാണ് ആലുവ എക്സൈസിെൻറ പിടിയിലായത്.
കഞ്ചാവ് കടത്താനും വിൽപന നടത്താനും ഉപയോഗിച്ച ബൈക്കും കഞ്ചാവ് വിറ്റുകിട്ടിയ 2400 രൂപയും ഇവരിൽനിന്ന് കണ്ടെടുത്തു. ഏറെ നാളായി ഇവർ ആലുവ എക്സൈസിെൻറ നിരീക്ഷണത്തിലായിരുന്നു. പ്രിവൻറിവ് ഓഫിസർമാരായ പി.കെ. ഗോപി, എസ്. ബാലു, സിവിൽ എക്സൈസ് ഓഫിസർമാരായ പി.എസ്. ബസന്ത് കുമാർ, സജോ വർഗീസ്, എം.എ. ധന്യ, ബിജുപോൾ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

