പീഡനക്കേസില്‍ അന്തര്‍ സംസ്ഥാന തൊഴിലാളി പിടിയില്‍
text_fieldsപ്രദീപ് മാലിക്
പെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അന്തര്‍ സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ഒഡിഷ സ്വദേശിയായ പ്രദീപ് മാലിക്കിനെയാണ് (രാജു -34) പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വാടകക്ക് താമസിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രതി അതിക്രമിച്ച് കയറി ലൈംഗികമായി ഉപദ്രവിക്കുകയും അതിെൻറ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയുമായിരുന്നു.
വിവരം ആരോടെങ്കിലും പറഞ്ഞാല്‍ നഗ്നചിത്രങ്ങളും വിഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് സമൂഹ മാധ്യമങ്ങളിലൂടെ ഇയാള്‍ ഇത് പ്രചരിപ്പിെച്ചന്ന് പൊലീസ് പറഞ്ഞു. ഇന്‍സ്പെക്ടര്‍ ആര്. രഞ്ജിത്, സബ് ഇന്‍സ്പെക്ടര്‍ റിന്‍സ് എം. തോമസ്, എ.എസ്.ഐ സുരേഷ്, എസ്.സി.പി.ഒമാരായ ജമാല്‍, ബാബു കുര്യക്കോസ് തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

