Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ

text_fields
bookmark_border
കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ
cancel

കാലടി: ചെങ്ങൽ വട്ടത്തറയിൽ വിൽപനക്കായി കൊണ്ടുവന്ന ഒരു കിലോ നൂറ്റിയമ്പത് ഗ്രാം കഞ്ചാവുമായി അന്തർസംസ്ഥാനത്തൊഴിലാളി പൊലീസ് പിടിയിലായി. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് ജാലങ്കി സ്വദേശി കിഷ്മത്ത് മണ്ഡലിനെയാണ് (37) പിടികൂടിയത്.ജില്ല പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ വട്ടത്തറ ഭാഗത്തെ ശബരി റെയിൽവേ ലിങ്ക് റോഡിൽനിന്നുമാണ് ഇയാൾ പിടിയിലാകുന്നത്.

ഇരുചക്രവാഹനത്തിൽ വിൽപനക്കായി വന്നതായിരുന്നു. വാഹനത്തിന്‍റെ സീറ്റിനടിയിലെ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബംഗാളിൽനിന്ന് കൊണ്ടുവന്ന കഞ്ചാവ് കണ്ടെത്തിയത്. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി പി.പി. ഷംസ്, സി.ഐ എൻ.എ. അനൂപ്, എസ്.ഐമാരായ എം.സി. ഹരീഷ്, ജെ. റോജോമോൻ, ജി. സതീശൻ, സി.പി.ഒമാരായ വി.എസ്. സന്തോഷ്, രഞ്ജിത് രാജൻ, സി.എം. മുഹമ്മദ് നിസാർ തുടങ്ങിയവർ ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Interstate worker arrested with ganja
Next Story