അന്തർസംസ്ഥാന തൊഴിലാളിയെ തലക്കടിച്ചു കൊലപ്പെടുത്തി; സുഹൃത്ത് അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ സുഫൻ ഹൽദാർ
പത്തനംതിട്ട: അന്തർസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലക്കടിച്ചുകൊലപ്പെടുത്തി. പശ്ചിമബംഗാൾ സ്വദേശി സുബോദ് റായിയാണ് ( 25) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മാൽഡ സ്വദേശി സുഫൻ ഹൽദാറിനെ (28) അറസ്റ്റ് ചെയ്തു.
വ്യക്തി വൈരാഗ്യമാണ് കാരണം. തിങ്കളാഴ്ച പുലർച്ച ഒന്നിനാണ് സംഭവം. പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപമുള്ള അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്താണ് കൊലപാതകം നടന്നത്. മരിച്ച സുബോദ് റായി കഴിഞ്ഞ 13ന് വിപിൻ തിവാരിയെന്നയാളെ മർദിച്ചിരുന്നു. സംഭവത്തിൽ പൊലീസ് കേസ് എടുത്തിരുന്നു.
സ്ഥലത്ത് പൊലീസ് തിരക്കിച്ചെന്നതിനെ ചൊല്ലിയുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പറയുന്നു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ.

