കാപ്പ പ്രകാരം ജയിലില്‍ അടച്ചു
text_fieldsനിസാര്‍
തൊടുപുഴ: ഇടുക്കി, എറണാകുളം ജില്ലകളില്‍ വിവിധ മോഷണക്കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. തൊടുപുഴ കാരിക്കോട് കുമ്മംകല്ല് പാമ്പ്തൂക്കിമാക്കല് നിസാര്‍ സിദ്ദീഖാണ് (45) അറസ്റ്റിലായത്. ഇടുക്കി ജില്ല പൊലീസ് മേധാവി വി.യു. കുര്യാക്കോസിന്റെ റിപ്പോര്‍ട്ട് പ്രകാരം കലക്ടര്‍ ഷീബ ജോര്‍ജാണ് നിസാറിനെതിരെ കാപ്പ നിയമം ചുമത്തി ശിക്ഷിച്ചത്.
നിസാറിനെതിരെ ഇടുക്കി ജില്ലയിലെ കാളിയാര്‍, തൊടുപുഴ, എറണാകുളം ജില്ലയിലെ കുട്ടമ്പുഴ, കോതമംഗലം, കുറുപ്പംപടി എന്നീ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളുണ്ട്. കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തൊടുപുഴ പൊലീസ് നിസാറിനെ കസ്റ്റഡിയിലെടുത്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ജില്ലയില്‍ സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ നിരീക്ഷിച്ച് വരുകയാണെന്നും അവര്‍ക്കെതിരെ കാപ്പ നിയമം നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ല പോലീസ് മേധാവി പറഞ്ഞു.

