ക്രിമിനൽ കേസുകളിൽ പ്രതികളായ അഞ്ചുപേർക്കെതിരെ കാപ്പ ചുമത്തി
text_fieldsമലപ്പുറം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അഞ്ചുപേർക്കെതിരെ കാപ്പ ചുമത്തി. പന്തല്ലൂർ കിടങ്ങയം കിഴക്കുപറമ്പൻ അബ്ദുൽഹഖ് (26), മങ്കട കൂട്ടിൽ നായ്ക്കത്ത് ഷറഫുദ്ദീൻ (35), കാളികാവ് വാളക്കുളം ലക്ഷംവീട് കോളനിയിലെ മുതുകുളവൻ വീട്ടിൽ ഫായിസ് (25), പരപ്പനങ്ങാടി നടുവ ചാപ്പപടി പൂഴിക്കാരന്റെ പുരൽ ഷറഫുദ്ദീൻ (29), എടവണ്ണ കുണ്ടുതോട് അരിമ്പ്ര വീട്ടിൽ അയ്യൂബ് (44) എന്നിവർക്കെതിക്കെതിരെയാണ് കാപ്പ ചുമത്തിയത്.
ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക റിപ്പോർട്ട് പ്രകാരം ഉത്തര മേഖല ഐ.ജി നീരജ് കുമാർ ഗുപ്തയാണ് ഉത്തരവിറക്കിയത്. ആറ് മാസത്തേക്ക് ഇവർ ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി. ലംഘിച്ചാൽ അറസ്റ്റും മൂന്ന് വർഷം വരെ തടവും ലഭിക്കും.

