കാപ്പ വിലക്ക് ലംഘിച്ച പ്രതി അറസ്റ്റിൽ
text_fieldsറിയാസ്
തിരൂർ: ഗുണ്ടാപ്രവർത്തന നിരോധന നിയമ (കാപ്പ) പ്രകാരം ഒരുവർഷത്തേക്ക് മലപ്പുറം ജില്ലയിൽ പ്രവേശന വിലക്കുണ്ടായിരുന്ന പടിഞ്ഞാറേക്കര സ്വദേശി വിലക്ക് ലംഘിച്ചതിന് അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ പടിഞ്ഞാറേക്കര റിയാസിനെയാണ് (32) മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന്റെ നിർദേശ പ്രകാരം തിരൂർ ഡിവൈ.എസ്.പി വി.വി. ബെന്നിയും സംഘവും പിടികൂടിയത്. മയക്കുമരുന്ന്, കവർച്ച, കൊലപാതകശ്രമ കേസുകളിൽ പ്രതിയായ ഇയാൾ മലപ്പുറം ജില്ലയിൽ ഒരുവർഷത്തേക്ക് പ്രവേശിക്കാൻ പാടില്ലെന്ന് തൃശൂർ റേഞ്ച് ഡി.ഐ.ജിയാണ് ഉത്തരവിറക്കിയത്. വെള്ളിയാഴ്ച രാത്രി വീട്ടിലെത്തിയതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ വി. ജിഷിൽ, എ.എസ്.ഐ പ്രതീഷ് കുമാർ, സീനിയർ സി.പി.ഒ ഷിജിത്ത്, സി.പി.ഒമാരായ ഉണ്ണിക്കുട്ടൻ, സുഭാഷ്, ജിനേഷ്, ആന്റണി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

