Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലം കലക്ടറേറ്റ് ബോംബ് സ്ഫോടന കേസ്; മൂന്ന് പ്രതികൾ കുറ്റക്കാർ

text_fields
bookmark_border
നാലാം പ്രതിയെ വെറുതെ വിട്ടു
Kollam Collectorate Bomb Blast case
cancel

കൊല്ലം: കൊല്ലം കലക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാർ. കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. നാലാം പ്രതി ഷംസുദ്ദീനെ കോടതി വെറുതെ വിട്ടു. ശിക്ഷാവിധി നാളെ പറയും. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി. ഗോപകുമാറാണ് കേസ് പരിഗണിച്ചത്. നിരോധിത സംഘടനയായ ബേസ് മൂവ്മെന്‍റിന്‍റെ പ്രവർത്തകരായ അബ്ബാസ് അലി, ദാവൂദ് സുലൈമാൻ, ശംസൂൺ കരീം രാജ, മുഹമ്മദ് അയൂബ് എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

എട്ട് വർഷം ജയിലിൽ കിഴിഞ്ഞെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതികൾ ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചാംപ്രതി മുഹമ്മദ്‌ അയൂബിനെ മാപ്പുസാക്ഷിയാക്കിയിരുന്നു. പ്രതികൾക്കെതിരെ യു.എ.പി.എ, ക്രിമിനൽ ഗൂഢാലോചന, കൊലപാതകശ്രമം, സ്ഫോടകവസ്തു നിയമം എന്നീ വകുപ്പുകൾ ചേർത്താണ്‌ കേസെടുത്തിരുന്നത്.

2016 ജൂ​ൺ 15നാ​യി​രു​ന്നു ക​ല​ക്​​ട​റേ​റ്റ്​ വ​ള​പ്പി​ലു​ണ്ടാ​യി​രു​ന്ന തൊ​ഴി​ൽ വ​കു​പ്പി​ന്റെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ജീ​പ്പി​ൽ പ്ര​തി​ക​ൾ ബോം​ബ് വെ​ച്ച​ത്. സം​ഭ​വ​ത്തി​ന്​ ഒ​രാ​ഴ്ച മു​മ്പ് ക​രിം​രാ​ജ എ​ത്തി ക​ല​ക്ട​റേ​റ്റി​ന്റെ​യും കോ​ട​തി​യു​ടെ​യും ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും പ​ക​ർ​ത്തി​യി​രു​ന്നു. സ്​​ഫോ​ട​നം ന​ട​ന്ന ദി​വ​സം രാ​വി​ലെ തെ​ങ്കാ​ശി​യി​ൽ​നി​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ ക​രിം​രാ​ജ ബോം​ബു​മാ​യി കൊ​ല്ല​ത്തെ​ത്തി. ഇ​യാ​ൾ ത​നി​ച്ചാ​ണ് ജീ​പ്പി​ൽ ബോം​ബ് വെ​ച്ച​തെ​ന്നാ​ണ്​ പൊ​ലീ​സ്​ റി​പ്പോ​ർ​ട്ട്. കേ​ര​ള പൊ​ലീ​സ്​ വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ആന്ധ്രയിലെ സ്​​ഫോ​ട​ന​ക്കേ​സ് അ​ന്വേ​ഷ​ണ​ത്തി​നി​ടെ എ​ൻ.​ഐ.​എ സം​ഘം പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. സ്​​ഫോ​ട​ക വ​സ്തു ജീ​പ്പി​ൽ വെ​ച്ച ശ​ഷം ക​രിം​രാ​ജ തി​രി​കെ ബ​സ്​​സ്റ്റാ​ൻ​ഡി​ലേ​ക്ക് യാ​ത്ര ചെ​യ്ത ഓ​ട്ടോ​യു​ടെ ഡ്രൈ​വ​ർ, സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ, ഈ ​സ​മ​യം ക​ല​ക്ട​റേ​റ്റ് വ​ള​പ്പി​ലു​ണ്ടാ​യി​രു​ന്ന​വ​ർ, അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രാ​ണ് കേ​സി​ലെ സാ​ക്ഷി​ക​ൾ.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Kollam Collectorate Bomb Blast Case; Three accused are guilty
Next Story