Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എസ്.എഫ്.ഇയിൽ വ്യാജ ആധാരങ്ങൾ സമർപ്പിച്ച് ലക്ഷങ്ങൾ തട്ടി; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

text_fields
bookmark_border
ksfe
cancel

കെ.എസ്.എഫ്.ഇയിൽ വ്യാജ ആധാരങ്ങൾ സമർപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കാസർകോട്ട് യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ചിട്ടി വായ്പയിലൂടെ എട്ട് പേരുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് കാസർകോഡ് ജില്ല ജനറൽ സെക്രട്ടറി ഇസ്‍മയിൽ ചിത്താരയെയാണ് രാജപുരം പൊലീസ് അറസ്റ്റ് ചെയ്തതത്.

കെ.എസ്.എഫ്.ഇയുടെ കാസർകോഡ് മാലക്കൽ ശാഖയിൽ നിന്നും 70 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി. 2019 ജനുവരി 30ന് ഇസ്മയിലുൾപ്പെടെ എട്ട് പേരുടെ പേരിലാണ് വ്യാജരേഖ നൽകി തട്ടിപ്പ് നടത്തിയത്. മറ്റുള്ളവർ ഇസ്മയിലി​െൻറ ബന്ധുക്കൾ തന്നെയാണെന്ന് പൊലീസ് പറഞ്ഞു.

അന്ന്, ഈടായി ഇസ്മയിലി​െൻറ പേരിലുള്ള ഉപ്പള വില്ലേജിലുള്ള അഞ്ച് ഏക്കർ ഭൂമിയുടെ രേഖ നൽകിയിരുന്നു. എന്നാൽ, കുടിശ്ശിക അടക്കാതെ വന്നതോടെ, ബാങ്ക് അധികൃതർ നടത്തിയ അന്വേഷണത്തിൽ ഭൂമിയുടെ രേഖകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന്, ശാഖ മാനേജർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന്, ഇസ്മയിലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യാജരേഖയാണ് സമർപ്പിച്ചതെന്നാണ് പൊലീസി​െൻറ പ്രാഥമിക വിലയിരുത്തൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lakhs were cheated by submitting fake documents to KSFE
Next Story