എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ
text_fieldsചവറ: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിലായി. ചവറ പന്മന മിടാപ്പള്ളി ചിരാളത്ത് പുത്തൻ വീട്ടിൽ ഹുസൈൻ (30), ചവറ പയ്യലക്കാവ് ത്രിവേണിയിൽ ജോസ്ഫിൻ (27) എന്നിവരെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി ചവറ കാട്ടിൽമേക്കതിൽ ക്ഷേത്രത്തിന് കിഴക്ക് ഭാഗത്തുള്ള ശ്രീ ഭദ്ര ലോഡ്ജിന് സമീപമുള്ള റോഡിൽ സംശയാസ്പദമായി കണ്ട വാഹനം പരിശോധിച്ചപ്പോഴാണ് ഇവർ ധരിച്ചിരുന്ന വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 1050 മില്ലിഗ്രാം എം.ഡി.എം.എയും 16.25 ഗ്രാം കഞ്ചാവും പിടികൂടിയത്.
കരുനാഗപ്പള്ളി അസി. കമീഷണർ വി.എസ്. പ്രദീപ്കുമാറിന്‍റെ നിർദേശപ്രകാരം ഇൻസ്പെക്ടർ യു.പി. വിപിൻകുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ജിബി, ജയപ്രകാശ്, എസ്.സി.പി.ഒ ഉഷ, സി.പി.ഒമാരായ രതീഷ്, അനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

