Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സോഫയിൽ മൂത്രമൊഴിച്ചതിന് മൂന്നര വയസ്സുള്ള മകനെ ക്രൂരമായി മർദിച്ചു, പിതാവ് അറസ്റ്റിൽ

text_fields
bookmark_border
Man arrested for beating son
cancel
camera_alt

പ്രതീകാത്മക ചിത്രം

ക്വാലാലംപൂർ: സോഫയിൽ മൂത്രമൊഴിച്ചതിന് മൂന്നര വയസ്സുള്ള മകനെ ക്രൂരമായി മർദിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലേഷ്യയിലെ പെറ്റ്ലാങ് ജയയിലെ ലെംബാ സുബാങ്ങിലാണ് സംഭവം.

വീട്ടിലെ ലിവിങ് റൂമിലുള്ള സോഫയിൽ കുഞ്ഞുമകൻ മൂത്രമൊഴിച്ചതിൽ അരിശം പൂണ്ടാണ് പിതാവ് ക്രൂരമായി മർദിച്ചത്. മകനെ തല്ലിയത് ചോദ്യം ചെയ്ത ഭാര്യയെയും ഇയാൾ പൊതിരെ തല്ലി. പിറ്റേന്ന് പൊലീസ് ഉദ്യോഗസ്ഥരെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗാർഹിക പീഡനം, കുഞ്ഞുങ്ങൾക്കെതിരായ അതിക്രമം എന്നീ വകുപ്പുകൾ ചാർത്തി ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് അസി. പൊലീസ് കമീഷണർ മുഹമ്മദ് ഫഖ്റുദ്ദീൻ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man arrested for beating son for urinating on sofa
Next Story