പ്ലൈവുഡ് നൽകാമെന്ന് വാഗ്ദാനംചെയ്ത്ണം പണം തട്ടിയ യുവാവ് അറസ്റ്റിൽ
text_fieldsരാഹുൽ
ചവറ: പ്ലൈവുഡ് നൽകാമെന്ന് വാഗ്ദാനംചെയ്ത് വ്യാപാരിയിൽനിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിൽ. പെരുമ്പാവൂർ കുന്നത്തുനാട് പാങ്കുളം റോഡ് പാറക്കുടി ഹൗസിൽ പി.ആർ. രാഹുൽ (29) ആണ് ചവറ പൊലീസിന്റെ പിടിയിലായത്.ചവറയിൽ പ്ലൈവുഡ് കട നടത്തുന്ന മാരാരിത്തോട്ടം വയലിൽത്തറ വീട്ടിൽ രാജേന്ദ്രനാണ് തട്ടിപ്പിനിരയായത്. 1,30,000 രൂപയാണ് പ്രതി രാജേന്ദ്രനിൽനിന്ന് വാങ്ങിയത്.
ആദ്യം ഒരു ലക്ഷം രൂപയും പിന്നീട് പ്ലൈവുഡ് കയറ്റുന്ന ചിത്രം കാണിച്ച് ബാക്കി തുകയും തട്ടിയെടുക്കുകയായിരുന്നു. പ്ലൈവുഡ് ലഭിക്കാതായതോടെ രാജേന്ദ്രൻ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാഹുലിനെ പെരുമ്പാവൂരിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്.
ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽനിന്ന് നിരവധിപേരെ സമാനമായി തട്ടിപ്പിനിരയാക്കിയതിന് തെളിവ് ലഭിച്ചതായി പൊലീസ് അറിയിച്ചു. ചവറ ഇൻസ്പെക്ടർ യു.പി. വിപിൻ കുമാറിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ നൗഫൽ, ആർ. മഥനൻ, അഖിൽ, വിജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ എം. മനീഷ് എന്നിവരങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

