വയോധികനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ
text_fieldsശ്യാംകുമാർ
അഞ്ചാലുംമൂട്: കുരീപ്പുഴ അയ്യൻകോയിക്കൽ ക്ഷേത്ര കളത്തട്ടിൽ ഉറങ്ങിക്കിടന്ന വയോധികനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അഞ്ചാലുംമൂട് പൊലീസ് പിടിയിൽ. അഞ്ചാലുംമൂട് കുരീപ്പുഴ പേനയത്ത് കിഴക്കത്തിൽ ശ്യാംകുമാറാണ് (36) പിടിയിലായത്. കഴിഞ്ഞ 26ന് അർധരാത്രിയാണ് സംഭവം. സുകുമാരപിള്ളയെയാണ് കത്താൾ കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. നെഞ്ചത്ത് ചവിട്ടി ഉണർത്തി കത്താൾ കൊണ്ട് നെഞ്ചിലും വയറ്റിലും വെട്ടുകയായിരുന്നു.
ഗുരുതര പരിക്കേറ്റ വയോധികൻ ചികിത്സയിലാണ്. ഇരുവരും തമ്മിലുള്ള വഴിത്തർക്കമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ ശ്യാംകുമാറിനെ കേരളപുരത്തുനിന്ന് പൊലീസ് പിടികൂടുകയായിരുന്നു. അഞ്ചാലുംമൂട് ഇൻസ്പെക്ടർ സി. ദേവരാജെൻറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ശ്യാം, സിറാജുദ്ദീൻ, ലഗേഷ്, പ്രദീപ്, എ.എസ്.ഐ റെജിമോൻ, സി.പി.ഒ സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

