ലഹരിമരുന്നുമായി യുവാവ് അറസ്റ്റിൽ
text_fieldsസെയ്ത് ആസിഫ്
മുഹമ്മദ്
വടകര: എം.ഡി.എം.എ ലഹരിമരുന്നുമായി യുവാവിനെ വടകര എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മേമുണ്ട പുളിഞ്ഞോളി വീട്ടിൽ സെയ്ത് ആസിഫ് മുഹമ്മദിനെയാണ് (21) വടകര എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.വി. മുരളിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പരിശോധനക്കിടെ വടകര മുനിസിപ്പൽ പാർക്ക് പരിസരത്ത് പ്രതി ഓടിപ്പോകാൻ ശ്രമിക്കുന്നതിനിടയിൽ എക്സൈസ് പിടികൂടുകയായിരുന്നു.
ഇയാളിൽനിന്ന് 0.10 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. എക്സൈസ് സംഘത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ കെ. സിനീഷ്, ഇ.എം. മുസ്ബിൻ, എ. ശ്യാംരാജ്, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ പി. സീമ, ടി.പി. തുഷാര, നിഷ ജോൺസ്, ഡ്രൈവർ കെ.പി. ശ്രീജിത്ത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

