എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsഅക്ഷയ്
ചേർത്തല: എം.ഡി.എം.എയുമായി മേനാശ്ശേരി ഇഞ്ചിൻ തുരുത്തിൽ അക്ഷയിയെ (24) എക്സൈസ് പിടികൂടി. ഒന്നര ഗ്രാം എം.ഡി.എം.എ പ്രതിയിൽനിന്ന് പിടിച്ചെടുത്തു. മേനാശ്ശേരി ഭാഗത്ത് ചില സംഘർഷങ്ങളുടെ ഭാഗമായി പൊലീസ് പിക്കറ്റിങ് ഉള്ളതിനാൽ പ്രതി പുലർച്ച മൂന്നോടുകൂടിയാണ് വീടിന്റെ പരിസരത്തുനിന്ന് ആവശ്യക്കാർക്ക് എം.ഡി.എം.എ വിതരണം ചെയ്യുന്നത്.
ഇതേ സ്ഥലത്തുനിന്ന് കുറച്ചുനാൾ മുമ്പ് എക്സൈസ് ഒന്നര കിലോയിൽ അധികം കഞ്ചാവുമായി ഒരു യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു.
എറണാകുളത്തുനിന്നാണ് പ്രതിക്ക് എം.ഡി.എം.എ ലഭിച്ചിരുന്നത്. ഒരു ഗ്രാം എം.ഡി.എം.എ 4000 രൂപക്കാണ് വിറ്റിരുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്ന പ്രതി ഇതിനുള്ള പണം കണ്ടെത്തനാണ് മയക്കുമരുന്ന് വിൽപനയിൽ ഏർപ്പെട്ടിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എക്സൈസ് ഇൻസ്പെക്ടർ വി.ജെ. റോയിയുടെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ പ്രതീഷ്, ബി യാസ് ബി.എം, കെ.ആർ. രാജീവ്, വനിത സിവിൽ എക്സൈസ് ഓഫിസർ എസ്. ശാരിക, പ്രിവന്റിവ് ഓഫിസർമാരായ ഡി. മായാജി, ഷിബു പി. ബെഞ്ചമിൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എൻ. ബാബു, ഡ്രൈവർ വിനോദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

