Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിതാവ് 11കാരിയെ കൊലപ്പെടുത്തി മൃതദേഹം നദിയിൽ തള്ളി

text_fields
bookmark_border
Cash van guard shot dead in north Delhi, suspect flees with ₹8lakh: Police
cancel

പനാജി: ഗോവയിലെ പനാജിയിൽ 11കാരിയെ പിതാവ് കൊലപ്പെടുത്തി. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് ബിഹാർ സ്വദേശിയായ മുഹമ്മദ് സലീമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം നദിയിൽ ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

നാജിക്കടുത്തുള്ള ചരാവോ ദ്വീപിലാണ് മുഹമ്മദ് സലീം താമസിച്ചിരുന്നത്. ജനുവരി 12ന് മകളെ അജ്ഞാതർ തട്ടികൊണ്ടുപോയി എന്ന് കാണിച്ച് ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. മുഹമ്മദ് സലീമിന്‍റെ പരാതിയിൽ പൊലീസ് കേസ് എടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിൽ പരാതിക്കാരൻ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

ഇയാൾ എന്തിനാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമല്ല. കൊലപാതകത്തിന് ശേഷം ഇയാൾ മൃതദേഹം മണ്ടോവി നദിയിൽ തള്ളുകയായിരുന്നെന്നും ഫയർഫോഴ്‌സിന്റെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man held for killing minor daughter, dumping body in river
Next Story