യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ
text_fieldsദിനു കണ്ണൻ
കിളികൊല്ലൂർ: യുവതിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികപീഡനത്തിനിരയാക്കിയെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരട്ടക്കുളങ്ങര വയലിറക്കത്ത് ദീപുഭവനം വീട്ടിൽ കണ്ണൻ എന്ന ദിനു കണ്ണൻ (33) ആണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്. ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞുവന്ന യുവതിയുമായി പരിചയം സ്ഥാപിച്ച പ്രതി സമൂഹമാധ്യമം വഴി പിന്തുടരുകയായിരുന്നു.
ജനുവരിയിൽ വിവാഹവാഗ്ദാനം നൽകി ലോഡ്ജിൽ എത്തിച്ചും തുടർന്ന് പല തവണയും യുവതിയെ ലൈംഗികപീഡനത്തിനിരയാക്കി. ഗർഭിണിയായതോടെ ഇയാൾ വിവാഹവാഗ്ദാനത്തിൽ നിന്ന് പിന്മാറുകയും ഭീഷണിപ്പെടുത്തിയതായുമാണ് പൊലീസിൽ നൽകിയ പരാതി. കിളികൊല്ലൂർ ഇൻസ്പെക്ടർ തോമസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രാജേഷ്, സുധീഷ്, സന്തോഷ്, സി.പി.ഒമാരായ സാജു, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.

