Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബന്ധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാൾ പിടിയില്‍

text_fields
bookmark_border
ബന്ധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാൾ പിടിയില്‍
cancel
camera_alt

അ​റ​സ്റ്റി​ലാ​യ ദീ​പു

നേമം: ബന്ധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തു. വിളപ്പില്‍ ഊറ്റക്കുഴി ദീപു ഭവനില്‍ ദീപു (32) ആണ് അറസ്റ്റിലായത്. ഭാര്യാമാതാവിനെ മർദിക്കുകയും സഹോദരനായ സുനിലിനെ സ്റ്റീല്‍ പൈപ്പ് കൊണ്ട് അടിച്ച് പരിക്കേല്‍പിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ദീപു കുടുംബം നോക്കാതെ ലഹരിക്കടിമയായി കഴിയവെ മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായി. ഇതോടെ ഭാര്യയായ സിമി സ്വന്തം വീട്ടിലേക്കുപോയി. പ്രശ്‌നപരിഹാരത്തിന് പലവട്ടം ശ്രമം നടത്തിയെങ്കിലും കാമുകിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ദീപു തയാറായില്ല.

ഇതിനിടെ ആഗസ്റ്റ് 21ന് ഭാര്യയുടെ വീട്ടില്‍ ദീപു മദ്യപിച്ചെത്തുകയും കുഞ്ഞുങ്ങളെയുമെടുത്ത് അവിടെനിന്നുപോകാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് ഭാര്യയും അമ്മായിയമ്മയും ചേര്‍ന്ന് തടഞ്ഞു. ഭാര്യാമാതാവിനെ ദീപു മര്‍ദിക്കുകയും ഇതുകണ്ടുകൊണ്ടുവന്ന സിമിയുടെ സഹോദരന്‍ സുനിലിനെ സ്റ്റീല്‍ പൈപ്പ് ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.

സംഭവത്തിനുശേഷം ഒളിവില്‍പോയ പ്രതിയെ ഇടപ്പഴിഞ്ഞിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കാട്ടാക്കട ഡിവൈ.എസ്.പി അനില്‍കുമാറിന്‍റെ നിർദേശപ്രകാരം വിളപ്പില്‍ശാല സി.ഐ എന്‍. സുരേഷ്‌കുമാര്‍, എസ്.ഐ എസ്.വി. ആശിഷ്, സി.പി.ഒമാരായ പ്രദീപ്, അഭിലാഷ്, പ്രജു എന്നിവരുള്‍പ്പെട്ട സംഘം പിടികൂടിയ പ്രതിയെ ശനിയാഴ്ച കാട്ടാക്കട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - man who tried to kill his relative was arrested
Next Story