Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാലക്കാട് വാളയാറിൽ എം.ഡി.എം.എയുമായി അമ്മയും മകനും ഉൾപ്പെടെ പിടിയിൽ
text_fieldsbookmark_border
പാലക്കാട്: വാളയാറിൽ എം.ഡി.എം.എയുമായി അമ്മയും മകനും ഉൾപ്പെടെ നാലു പേർ പിടിയിൽ. വാളയാർ എക്സൈസ് ചെക്ക്പോസ്റ്റിലാണ് എം.ഡി.എം.എയുമായി നാൽവർ സംഘം പൊലീസിൻ്റെ പിടിയിലായത്.
എറണാകുളം സ്വദേശിനിയായ അശ്വതി, മകൻ ഷോൺ സണ്ണി, കോഴിക്കോട് സ്വദേശികളായ മൃദുൽ, അശ്വിൻ ലാൽ എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 12 ഗ്രാം എം.ഡി..എം.എ പിടിച്ചെടുത്തു. ലഹരി ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്നു . വാളയാർ ചെക്പോസ്റ്റിലെത്തിയപ്പോൾ സംശയം തോന്നിയ എക്സൈസ് സംഘം വാഹനം പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെടുത്തത്. കാറിൽ നിന്നും മയക്കുഗുളികകളും കണ്ടെടുത്തിട്ടുണ്ട്.
Next Story

