Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ
text_fieldsbookmark_border
എരുമേലി: പോക്സോ എരുമേലി കണ്ണിമല കൊച്ചുപറമ്പിൽ വീട്ടിൽ കെ.കെ. ചന്ദ്രനെ (52) എരുമേലി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം പ്രതി പ്രായപൂർത്തിയാകാത്ത അതിജീവിതയുടെ വീടിന് സമീപംനിന്ന് നഗ്നത പ്രദർശനം നടത്തുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുക്കുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
എരുമേലി എസ്.എച്ച്.ഒ അനിൽകുമാർ വി.വി, എസ്.ഐ ശാന്തി കെ.ബാബു, അബ്ദുൽ അസീസ്, സി.പി.ഒമാരായ സിജി, രാജേഷ്, ഷാജി ജോസഫ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.
Next Story

