Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മധ്യവയസ്കയുടെ മരണം കൊലപാതകം: കൊലയാളികളെ കണ്ടെത്തണമെന്ന ആവശ്യവുമായി മകൻ രംഗത്ത്

text_fields
bookmark_border
valsala
cancel
camera_alt

കൊ​ല്ല​പ്പെ​ട്ട വ​ത്സ​ല

Listen to this Article

അഞ്ചൽ: ഏരൂർ വിളക്കുപാറയിൽ ഒറ്റക്ക് താമസിച്ചുവന്ന മധ്യവയസ്കയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വിളക്കുപാറ പാറവിള വീട്ടിൽ വത്സലയാണ് (55) ഫെബ്രുവരി 26ന് വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.

വത്സലയെ ക്രൂരമായി കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നും കഴുത്തിനു ചുറ്റുമുള്ള എല്ലുകൾക്ക് ഒടിവ് സംഭവിച്ചിട്ടുള്ളതായും നെഞ്ചിലും, ഉദരത്തിലും, ചുണ്ടിലും മുറിവേറ്റ പാടുകളുള്ളതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

മാതാവിന്‍റെ കൊലയാളികളെ രണ്ടുമാസത്തോളമായിട്ടും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്നുള്ള ആവശ്യവുമായി മകൻ ഷിബു രംഗത്തുവന്നു. പുനലൂർ ഡിവൈ.എസ്.പി ബി. വിനോദിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.

നിരവധി ആൾക്കാരെ ചോദ്യം ചെയ്തതായും മൂന്നുപേരെ ഡി.എൻ.എ പരിശോധനക്കു വിധേയമാക്കിയിട്ടുണ്ടെന്നും ശാസ്ത്രീയ തെളിവുകളുടെ സഹായത്താലുള്ള അന്വേഷണം നടന്നുവരുകയാണെന്നും പൊലീസ് പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Middle-aged woman's murder: Son wants to find culprits
Next Story