പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗത്തിനിരയാക്കി; മോഷണക്കേസ് പ്രതിയും സുഹൃത്തും അറസ്റ്റിൽ
text_fieldsശരത്ത്, ഷെറിൻ
തേഞ്ഞിപ്പലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാൽസംഗത്തിനിരയാക്കിയ സംഭവത്തിൽ മോഷണക്കേസിലെ പ്രതിയും സുഹൃത്തും അറസ്റ്റിൽ. എറണാകുളം കൈതാരം സ്വദേശി ചെറുപറമ്പ് വീട്ടിൽ ശരത്ത് (19), തിരുവനന്തപുരം ആലംകോട് സ്വദേശി ഷെറിൻ (22) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം എറണാകുളം പറവൂരിൽ പിടികൂടിയത്.
എ.ടി.എം കവർച്ചശ്രമമടക്കം പത്തോളം മോഷണക്കേസിലെ പ്രതിയാണ് ശരത്തെന്നും ഒന്നര മാസം മുമ്പാണ് മോഷണക്കേസിൽ ജാമ്യത്തിലിറങ്ങിയതെന്നും പൊലീസ് പറഞ്ഞു.ഒക്ടോബർ 31നാണ് തേഞ്ഞിപ്പലം സ്വദേശിനിയായ പെൺകുട്ടിയെ ബലാൽസംഗത്തിനിരയാക്കിയത്.
മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിെൻറ നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് പഴുതടച്ച് നടത്തിയ അേന്വഷണത്തിനൊടുവിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. മലപ്പുറം ഡിവൈ.എസ്.പി. പി.എം. പ്രദീപ്, തേഞ്ഞിപ്പലം ഇൻസ്പക്ടർ എൻ.ബി. ഷൈജു എന്നിവരുടെ നേതൃത്വത്തിൽ തേഞ്ഞിപ്പലം സബ് ഇൻസ്പക്ടർ സംഗീത് പുനത്തിൽ, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, അബ്ദുൾ അസീസ്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, എസ്.ഐ സതീഷ് നാഥ്, എ.എസ്.ഐ. രവീന്ദ്രൻ, പി.കെ. വിജേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

