Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യാൻ വൈകിയതിനെ ചൊല്ലി തർക്കം; പിതാവിന്റെ കുത്തേറ്റ് മകന് പരിക്ക്

text_fields
bookmark_border
മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യാൻ വൈകിയതിനെ ചൊല്ലി തർക്കം; പിതാവിന്റെ കുത്തേറ്റ് മകന് പരിക്ക്
cancel

മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യാൻ വൈകിയതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിന് പിതാവിന്റെ കുത്തേറ്റു. ന്യൂഡൽഹി മധു വിഹാറിലാണ് സംഭവം. 23കാരനായ കമ്പ്യൂട്ടർ എൻജിനീയർ ആദിത്യ സിങ്ങിനെയാണ് പിതാവ് അശോക് സിങ് (64) കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചത്.

എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിൽനിന്ന് സീനിയർ മാനേജറായി വിരമിച്ച അശോക് സിങ് അടുത്തിടെ ഗുരുഗ്രാമിൽ ഫ്ലാറ്റ് വാങ്ങിയിരുന്നു. ഇതിന്റെ പണമടക്കുന്നതുമായി ബന്ധപ്പെട്ട് ഇയാൾ ഭാര്യ മഞ്ജുവിനോട് അവരുടെ ഫോണിൽ മൊബൈൽ ​ആപ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു.

ഇത് വൈകിയതോടെ അശോക് ഭാര്യയുമായി വഴക്കിട്ടു. ഇതിൽ മകൻ ആദിത്യ ഇടപെട്ടതോടെ രോഷാകുലനായ അശോക് അടുക്കളയിൽനിന്ന് കത്തിയെടുത്ത് മകനെ കുത്തുകയായിരുന്നു. രണ്ട് കുത്തേറ്റ ആദിത്യയെ ലാൽ ബഹദൂർ ശാസ്ത്രി ആശുപത്രിയിൽ പ്രവേശിച്ചു. അശോകിനെതിരെ പൊലീസ് കേസെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mobile app download delayed; Son injured by father's stabbing
Next Story