യുവാവിനെ തട്ടിക്കൊണ്ട് പോയി കൊല്ലാൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ
text_fieldsഇരിങ്ങാലക്കുട: കൊടുങ്ങല്ലൂർ എസ്.എൻ പുരം സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിക്കുകയും കാറും പണവും വെളിച്ചെണ്ണയും കവരുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന ഒന്നാം പ്രതി അറസ്റ്റിൽ. വെസ്റ്റ് കോമ്പാറ പയ്യപ്പിള്ളി വീട്ടിൽ അജിത്തിനെയാണ് (31) കഴിഞ്ഞദിവസം അയ്യങ്കാവ് മൈതാന പരിസരത്തുനിന്ന് പിടിയിലായത്. ഈ മാസം അഞ്ചിനാണ് കേസിനാസ്പദമായ സംഭവം.
തുടർന്ന് ഇയാൾ വിവിധയിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.കെ. ഷൈജുവിന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരീം, സബ് ഇൻസ്പെക്ടർമാരായ കെ.ആർ. സുധാകരൻ, എം.എസ്. ഷാജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

