Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊലപാതകശ്രമം: രണ്ടുപേർ പിടിയിൽ

text_fields
bookmark_border
കൊലപാതകശ്രമം: രണ്ടുപേർ പിടിയിൽ
cancel

വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. എറണാകുളം ഫോർട്ട്കൊച്ചി അറയ്ക്കൽ സിൽവസ്റ്റാർ ഫെർണാണ്ടസ് (33), ഫോർട്ട്കൊച്ചി നസ്രത്ത് മണിയപ്പൊഴി വീട്ടിൽ ഇമ്മാനുവൽ (33) എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം മുറിഞ്ഞപുഴ പുതുവൽ നികർത്തിൽ വീട്ടിൽ വിസ്മയിനെയാണ് ഇവർ കൊല്ലാൻ ശ്രമിച്ചത്. മുൻവൈരാഗ്യത്തെ തുടർന്നാണ് സിൽവർസ്റ്റാർ ഫെർണാണ്ടസ് സുഹൃത്തായ ഇമ്മാനുവേലിനെയും കൂട്ടി വിസ്മയിനെ ആക്രമിച്ചത്. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതികളെ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഫോർട്ട്‌ കൊച്ചിയിൽനിന്നുമാണ് പിടികൂടിയത്.

പ്രതികളിൽ ഒരാളായ ഇമ്മാനുവലിന് ഫോർട്ട്‌കൊച്ചി സ്റ്റേഷൻ പരിധിയിൽ എൻ.ഡി.പി.എസ് കേസ് നിലവിലുണ്ട്. എസ്.ഐ അജ്മൽ ഹുസൈൻ, എ.എസ്.ഐ എച്ച്. പ്രമോദ്, സി.പി.ഒമാരായ സാബു പി.ജെ, ജാക്സൺ, നിധീഷ്, സുദീപ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - murder Attempt: Two arrested
Next Story