Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വധശ്രമം: രണ്ടുപേർ പിടിയിൽ

text_fields
bookmark_border
വധശ്രമം: രണ്ടുപേർ പിടിയിൽ
cancel
camera_alt

ബിബിൻ,  നിതിൻ

കോട്ടയം: വധശ്രമക്കേസിൽ പ്രതികൾ അറസ്റ്റിൽ. പുതുപ്പള്ളി പയ്യപ്പാടി പാലക്കൽ വീട്ടിൽ നിതിൻ വർഗീസ് കുരുവിള (30), പയ്യപ്പാടി കുറ്റിപ്പുറം വീട്ടിൽ ബിബിൻ തോമസ് (37) എന്നിവരെയാണ് മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം മണർകാട് മെർലിൻ ബാറിന് സമീപമുള്ള പാർക്കിങ് ഗ്രൗണ്ടിൽവെച്ച് അജി ആൻഡ്രൂസ് എന്നയാളെ ഇരുവരും ചേർന്ന് ആക്രമിക്കുകയായിരുന്നു.

നിതിൻ വർഗീസിനെതിരെ പാമ്പാടി, കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കേസുകൾ നിലവിലുണ്ട്. ബിബിൻ തോമസിനെതിരെ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കൊലപാതകശ്രമം ഉൾപ്പെടെ നാലു കേസ് നിലവിലുണ്ട്. മണർകാട് എസ്.എച്ച്.ഒ അനിൽ ജോർജ്, എസ്.ഐമാരായ ഷമീർഖാൻ, ബിനു കെ. ജേക്കബ്, സി.പി.ഒമാരായ ബിനു, ലിജോ സക്കറിയ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - murder Attempte: Two arrested
Next Story