പതിമൂന്നുകാരിയുടെ കൊലപാതകം: ബെളഗാവി സ്വദേശി അറസ്റ്റിൽ
text_fieldsപ്രതി ഫക്കീരപ്പ ഹനുമന്തപ്പ
മംഗളൂരു: നഗരത്തിൽ പണമ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ജോക്കട്ടയിലെ വാടക വീട്ടിൽ ചൊവ്വാഴ്ച ബെളഗാവി സ്വദേശിയായ പതിമൂന്നുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബെളഗാവി ജില്ലയിലെ ഹഞ്ചിനാലിൽ മഡർ ഓനി സ്വദേശി ഫക്കീരപ്പ ഹനുമന്തപ്പ മഡറാണ്(51) അറസ്റ്റിലായത്.
ബലാത്സംഗം ചെയ്ത ശേഷം ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പ്രതി മൊഴി നൽകിയതായി മംഗളൂരു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ പറഞ്ഞു. അഞ്ചു ദിവസം മുമ്പാണ് കുട്ടി മാതാവിന്റെ സഹോദരൻ എച്ച്.ഹനുമന്തയ്യയുടെ വീട്ടിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച വീട്ടിലെ എല്ലാവരും പുറത്തുപോയ സമയം എത്തിയ അക്രമി ക്രൂരകൃത്യം ചെയ്ത് സ്ഥലം വിടുകയായിരുന്നു.

